Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Flower Field

പൂ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ള്ള സ്റ്റാ​ന്പു​ക​ളി​ൽ ഒ​രു പൂ​ക്ക​ളം

കോ​​​​ഴി​​​​ക്കോ​​​​ട്: പൂ​​​​ക്ക​​​​ളു​​​​ടെ ചി​​​ത്ര​​​ങ്ങ​​​ളു​​​ള്ള സ്റ്റാ​​​​ന്പു​​​​ക​​​​ളി​​​​ൽ പൂ​​​​ക്ക​​​​ളം തീ​​​​ർ​​​​ത്ത് വൈ​​​​ദി​​​​ക​​​​ൻ. കോ​​​​ഴി​​​​ക്കോ​​​​ട് മ​​​​ലാ​​​​പ്പ​​​​റ​​​​മ്പി​​​​ലെ ഈ​​​​ശോ സ​​​​ഭാ പ്രൊ​​​​വി​​​​ഷ്യ​​​​ല്‍ ഹൗ​​​​സി​​​​ലാ​​​​ണ് ഫാ. ​​​​വി​​​​ല്‍​സ​​​​ണ്‍ പു​​​​തു​​​​ശേ​​​​രി എ​​​​സ്ജെ വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ പൂ​​​​ക്ക​​​​ളം തീ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നൂ​​​​റു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​യി​​​​രം സ്റ്റാ​​​​ന്പു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ഒ​​​​ന്ന​​​​ര മീ​​​​റ്റ​​​​ര്‍ നീ​​​​ള​​​​വും ഒ​​​​രു മീ​​​​റ്റ​​​​ര്‍ വീ​​​​തി​​​​യു​​​​മു​​​​ള്ള പൂ​​​​ക്ക​​​​ളം നി​​​​ര്‍​മി​​​​ച്ച​​​​ത്. ജെ​​​​സ്യൂ​​​​ട്ട് പ്രൊ​​​​വി​​​​ഷ്യ​​​​ന്‍ ഹൗ​​​​സി​​​​ലെ ക്രൈ​​​​സ്റ്റ് ഹാ​​​​ള്‍ അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​റാ​​​​ണ് ഫാ.​​​​ വി​​​​ല്‍​സ​​​​ണ്‍. നാ​​​​ലു​​​​ദി​​​​വ​​​​സ​​​​മെ​​​​ടു​​​​ത്താ​​​​ണ് അ​​​​ദ്ദേ​​​​ഹം ഈ ​​​​വ​​​​ര്‍​ണാ​​​​ഭ​​​​മാ​​​​യ പൂ​​​​ക്ക​​​​ളം തീ​​​​ര്‍​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ഞ്ചാം ക്ലാ​​​​സി​​​​ല്‍ പ​​​​ഠി​​​​ക്കു​​​​മ്പോ​​​​ള്‍ പി​​താ​​വ് സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ല്‍​കി​​​​യ മാ​​​​ര്‍​ത്തോ​​​​മ്മാ കു​​​​രി​​​​ശി​​​​ന്‍റെ ചി​​​​ത്ര​​​​മു​​​​ള്ള സ്റ്റാ​​​​ന്പാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ സ്റ്റാ​​​​ന്പ് ശേ​​​​ഖ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് അ​​ടു​​പ്പി​​ച്ച​​ത്. സ്റ്റാ​​​​ന്പ് ശേ​​​​ഖ​​​​ര​​​​ണം 55 വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് അ​​​​ടു​​​​ക്കു​​​​മ്പോ​​​​ള്‍ വ​​​​ള​​​​രെ ബൃ​​​​ഹ​​​​ത്താ​​​​യ സ്റ്റാ​​​​ന്പ് ശേ​​​​ഖ​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യാ​​​​ണ് ഫാ.​​​​വി​​​​ല്‍​സ​​​​ൺ.

എ​​​​റ​​​​ണാ​​​​കു​​​​ളം വാ​​​​രാ​​​​പ്പു​​​​ഴ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഫാ. ​​​​വി​​​​ല്‍​സ​​​​ണി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഫാ.​​​​ ജോ​​​​ണ്‍​സ​​​​ണ്‍ പു​​​​തു​​​​ശേ​​​​രി, പോ​​​​ള്‍​സ​​​​ണ്‍, തോം​​​​സ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രും സ്റ്റാ​​​​ന്പു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മൂ​​​​വ​​​​രും വ​​​​ര്‍​ഷ​​​​ങ്ങ​​​​ളോ​​​​ളം ശേ​​​​ഖ​​​​രി​​​​ച്ച സ്റ്റാ​​​​ന്പു​​​​ക​​​​ളെ​​​​ല്ലാം ഇ​​​​പ്പോ​​​​ള്‍ ഫാ. ​​​​വി​​​​ല്‍​സ​​​​ണ് കൈ​​​​മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up